12:46pm 10 September 2026
NEWS
സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
15/02/2026  10:01 AM IST
nila
സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയുടെ പരിധിയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലാ സ്റ്റേഡിയത്തിൻ്റെ ഒന്നാംഘട്ടം, ജില്ലാ ആശുപത്രി, ആയുർവേദ ആശുപത്രി, സിവിൽ സർവ്വീസ് അക്കാദമി കെട്ടിടം, ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് ടർഫ്, പെരുമ്പുഴക്കടവ് - അങ്ങാടിക്കൽ തെക്ക് - സെൻട്രൽ ഹാച്ചറി റോഡ് എന്നിവയുടെ ഉദ്ഘാടനവും കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ശാസ്ത‌ാംപുറം മാർക്കറ്റിലെ സിംഗിൾ സ്റ്റോറൈഡ് ഫിഷ് പ്രോസസിംഗ് സെൻ്റർ എന്നിവയുടെ നിർമ്മാണോദ്ഘാടനവും ഫെബ്രുവരി 21 മുതൽ 26 വരെയുള്ള  തീയതികളിൽ നടക്കും. ചെങ്ങന്നൂർ ഭഗവത് ഗാർഡൻസ് ഓഡിറ്റോറിയത്തിൽ  നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ അധ്യക്ഷനായി . വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി വിവേക് എന്നിവർ സംസാരിച്ചു. 


ഭാരവാഹികൾ
മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം പി (മുഖ്യ രക്ഷാധികാരികൾ), എ മഹേന്ദ്രൻ, എൻ സുധാമണി, ഒ എസ് ഉണ്ണികൃഷ്ണൻ ( രക്ഷാധികാരികൾ), മനീഷ് കീഴാമഠത്തിൽ (ചെയർമാൻ), സാലി ജെയിംസ്, കെ ഷിബുരാജൻ (വൈസ് ചെയർമാന്മാർ), ജി വേക് (കൺവീനർ),
പി കെ അനിൽ കുമാർ ( ജോയിൻ്റ് കൺവീനർ).

                                                                    

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img